ഓപ്പറേഷന് തൂഫാന് 2.0
“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനൊപ്പം ലഹരി എത്തിക്കുന്ന ഉറവിടങ്ങളും വിതരണ ശൃംഖലകളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും ലക്ഷ്യമിടുന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യമാണ്. ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുക, ലഹരി ഉപയോഗത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുള്ളവരെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുക, ലഹരി വിൽപ്പനയും വിതരണവും നടത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ ശക്തമാക്കുക എന്നിവയും ദൗത്യത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ സഹകരണവും ജാഗ്രതയും ഉറപ്പാക്കിക്കൊണ്ട് ലഹരിമുക്തമായ സുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.