ചരിത്രം
നാദാപുരം സാമൂഹിക ചരിത്ര പാശ്ചാത്തലം
വടക്കൻ വീരഗാഥകളിൽ ആവേശ പുളകിതമായ നാടാണ് നാദാപുരം. പുറമേരിയിലെ കടത്തനാടൻ കൊട്ടാരങ്ങൾക്കും കുറ്റിപ്പുറം കോവിലകത്തിനും ഇടയിൽ നീണ്ടു നിവർന്നു കിടക്കുന്ന വിശാലമായ ഭൂമിയിൽ കളരിപ്പരമ്പരകളുടെയും അങ്കത്തട്ടുകളുടെയും ചരിത്രമുറങ്ങുന്നു. 1969 ഇൽ ഡോ ഹെർമൻ ഗുണ്ടർട്ട് മലയാള രാജ്യം ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്ന കൃതിയിൽ നാദാപുരത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കുരുമുളക് കൊണ്ട് സമൃദ്ധമായ നാദാപുരം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു കർഷക ഗ്രാമം മാത്രമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ അകയൊലികൾ അടിമത്തം സ്വയം അംഗീകരിച്ച സാധാരണക്കാർ കർഷകരെ ജന്മിത്വത്തിനെതിരെ അണിനിരക്കാൻ പ്രേരിപ്പിക്കുകയും ശ്രീനാരായണഗുരു എന്നിവരുടെ സന്ദേശങ്ങൾ ഇതിനു ശക്തി പകരുകയും ചെയ്തു.
ഇസ്ലാം മതപഠനരംഗത്തെ രണ്ടാം പൊന്നാനി ആയിരുന്നു നാദാപുരം. മതസൗഹാർദത്തിന് പൗരാണിക മൂല്യം വളരെ പ്രസിദ്ധമായിരുന്നു. ഇസ്ലാം മത പ്രബോധനത്തിനായി ഇവിടെ വന്ന പണ്ഡിതർക്ക് ഹിന്ദു സമൂഹം നൽകിയത് കലവറയല്ലാത്ത സ്നേഹവും സഹായവും ആയിരുന്നു. ടിപ്പുസുൽത്താൻ പഞ്ചായത്തിൽ വന്നതിന്റെ ഓർമ്മക്കായി ആവോലം കല്ലാച്ചി റോഡിന് ടിപ്പുസുൽത്താൻ റോഡ് എന്നാണ് അറിയപ്പെടുന്നത്. 775 വർഷത്തെ പഴക്കമുള്ള പൂച്ചാക്കൂൽ ഭവനം ചരിത്രത്തിന്റെ ഭാഗമാണ്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ സ്വാധീനം നാദാപുരം പഞ്ചായത്തിലും കാണാവുന്നതാണ്. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള മുൻസിഫ് കോടതി ബോംബ് വച്ച് തകർക്കാനുള്ള സാഹസിക യജ്ഞത്തിന് മുതിർന്ന കുനിയിൽ അപ്പുക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം, രജിസ്ട്രാഫീസ് വിക്കറ്റിങ്ങിന് നേതൃത്വം കൊടുത്ത പി കൃഷ്ണന്നമ്പ്യാർ ഇടവലത്ത് കരുണാകരൻ മാസ്റ്റർ ചിങ്ങോത്ത് കുഞ്ഞിരാമൻ എന്നിവരെയെല്ലാം നാദാപുരത്തിന്റെ അഭിമാന ഭാജനങ്ങളാണ്. സംഘടിതകർഷക തൊഴിലാളി ബഹുജനപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ച മണ്ണാണ് നാദാപുരത്തിന്റേത്.
1941 ലാണ് പഴയ പഞ്ചായത്തുകളിൽ ഒന്നായ നാദാപുരം ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കോമത്ത് മമ്മദ് സഹേബും വൈസ് പ്രസിഡണ്ട് തൊടുവയിൽ മാധവൻ നായരും ആയിരുന്നു. മരക്കാലുകളിൽ കത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കുകൾ സ്ഥാപിക്കപ്പെട്ടത് അന്നാണ്. പഞ്ചായത്തുകളിൽ തെരുവിളക്കും സ്ഥാപിക്കപ്പെടുന്നത് 1967 ല് വി എ കെ പോക്കർ ഹാജി പ്രസിഡണ്ടും ആനാറമ്പത്ത് നാരായണൻ നമ്പ്യാർ വൈസ് പ്രസിഡണ്ടുമായ കാലത്താണ് പഞ്ചായത്ത് ഓഫീസിന് സ്വന്തമായി കെട്ടിടം വിലക്ക് വാങ്ങിയതും ഈ കാലത്താണ്. കെ കെ ബാലകൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടും ശ്രീ.വാണിയൂർ അന്ത്രു വൈസ് പ്രസിഡന്റ്മായ കാലത്താണ് നാദാപുരം ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോൺഗ്രസ് കമ്മ്യൂണിറ്റി ഹാൾ കല്ലാച്ചി മത്സ്യ മാർക്കറ്റ് എന്നിവ നിർമ്മിക്കുന്നത്. പഞ്ചായത്ത് റോഡുകൾ താറിടാൻ തുടങ്ങിയത് 1988 സി വി കുഞ്ഞികൃഷ്ണൻ വൈസ് പ്രസിഡണ്ടുമായ കാലത്താണ് ചേലക്കാട് മിനിസ്റ്റേഡിയം 8 മീറ്റർ വീതിയുള്ള പഷണം കുനി റോഡുകൾ എന്നിവ നിർമ്മിച്ചതും സോഡിയം പേപ്പർ ലാമ്പുകൾ സ്ഥാപിക്കപ്പെട്ടതും ഇക്കാലയാളവിലാണ്.