നാദാപുരം ഗ്രാമപഞ്ചായത്ത് ലൈബ്രറി& റീഡിംഗ്റൂം നാദാപുരം Reg.No-11vda3726

 

 

Image removed.

നാദാപുരം ആയുർവേദ ഡിസ്പ്പൻസറി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നു.

വായനശാല പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ

ലൈബ്രറി പ്രവർത്തന സമയം ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ.

ലൈബ്രേറിയൻ- പ്രജിത്ത്.എം.ടി  മൊബൈൽ- 9847668718 Image removed.

കോഹ സോഫ്റ്റ് വെയർ ഉപയോഗിച്ച് പുസ്തകങ്ങൾ കാറ്റലോഗിങ്ങ് നടത്തി പുസ്തകങ്ങൾ വിതരണം ചെയ്ത് വരുന്നു.

ഡ്യൂയി ഡെസിമൽ ക്ലാസ്സിഫിക്കേഷൻ രീതി ഉപയോഗിച്ച് പുസ്തകങ്ങൾ വർഗ്ഗീകരണം നടത്തിയിരിക്കുന്നു.

ഗ്രന്ഥശാലാ ശാസ്ത്രത്തിൽ ഗ്രന്ഥങ്ങളെ അവയുടെ വിഷയ സ്വഭാവമനുസരിച്ച് വിവിധ വിഭാഗങ്ങളായി വർഗ്ഗീകരിക്കുന്നതിനു വേണ്ടി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു വർഗ്ഗീകരണ സമ്പ്രദായമാണ് ഡ്യൂയി ഡെസിമൽ വർഗ്ഗീകരണം. ഈ രീതി ഉപയോഗിച്ച് പുസ്തകങ്ങൾ ചുവടെ ചേർത്ത പ്രകാരം ലൈബ്രറിയിൽ വർഗ്ഗീകരണം നടത്തിയിരിക്കുന്നു.

000 സാമാന്യവിജ്ഞാനം, കമ്പ്യൂട്ടർ ശാസ്ത്രം

100 തത്ത്വശാസ്ത്രം, മനഃശാസ്ത്രം

200 മതം

300 സാമൂഹ്യശാസ്ത്രം

400 ഭാഷ

500 ശാസ്ത്രം

600 സാങ്കേതികത

700 കല

800 സാഹിത്യം

900 ചരിത്രം, ഭൂമിശാസ്ത്രം, ജീവചരിത്രം

1)നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ(https://www.ndl.gov.in/)

ഏത് വിഷയത്തെ കുറിച്ചുമുള്ള ഉന്നത വിവരങ്ങളും ഈ വെബ് സൈറ്റിൽ ലഭിക്കും. വിഷയം, സ്രോതസ്സ് എന്നിങ്ങനെ തിരിച്ചും വിവരങ്ങൾ നൽകിയിട്ടുണ്ട്. ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, പ്രസൻ്റേഷൻ എന്നീ രീതികളും വിവരങ്ങൾ ലഭിക്കും. വിദഗ്ധ അധ്യാപകരുടെ ക്ലാസ്റൂം ലക്ചററുകളുമുണ്ട്. വിദ്യാര്‍ഥികൾക്ക്വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുള്ള വിഷയങ്ങൾ സേര്‍ച്ച് ചെയ്ത് വിവരം ശേഖരിക്കാം. ആധികാരികമായ വിവരങ്ങളാണ് ഈ സൈറ്റ് എപ്പോഴും നൽകുന്നത്. വെബ് സൈറ്റ് താഴെ കൊടുത്ത ലിങ്കിലൂടെ ലഭ്യമാകുന്നതാണ്.

https://www.ndl.gov.in/

 

2)സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഓൺലൈൻ ഗസറ്റ് (http://103.251.43.202/gazette/index.php)

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള ആധികാരിക രേഖയാണ് സര്‍ക്കാര്‍ ഗസറ്റുകള്‍. ഗസ്സറ്റിലെ വിവരങ്ങള്‍ പൊതുജനങ്ങളുടെ മുന്നിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി വിഭാവനചെയ്തതാണ് 'Gazette Online Search'. ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവന്‍ വിവരങ്ങളും സെര്‍ച്ച് സൗകര്യത്തോടുകൂടി എപ്പോഴും എവിടെനിന്നും ലഭ്യമാക്കുക എന്നതാ​ണ് ഈ പ്രോജക്റ്റുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനംചെയ്യുന്ന ഒന്നാണ് ഗസറ്റ് ഓണ്‍ലൈന്‍.

1903 മുതല്‍ 2014 വരെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലഭ്യമായിട്ടുള്ള തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരള സര്‍ക്കാര്‍ ഗസറ്റുകളുടെ ഏകദേശം 19 ലക്ഷത്തില്‍പ്പരം (19,18,928)പേജുകള്‍ ഡിജിറ്റൈസ് ചെയ്ത് ഇന്റര്‍നെറ്റില്‍ വിവരാന്വേഷണ സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും പ്രാദേശികഭാഷയില്‍ ഇതേപോലെ ഒരു വിവരാന്വേഷണസംവിധാനം ഗസറ്റുകള്‍ക്കായി ഒരുക്കിയിട്ടില്ല.

ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രധാനപ്പെട്ടതിനോടൊപ്പം ഭാവിയില്‍ ആവശ്യമായി വരാവുന്ന അപ്രധാന ഡാറ്റകളും മലയാളത്തിലും ഇംഗ്ലീഷിലും വിപുലമായി ഇന്‍ഡക്സ് ചെയ്ത് വിവരാന്വേഷണത്തിനു ലഭ്യമാക്കിയിട്ടുണ്ട്.‌ 

വിവരാന്വേഷണം നടത്താവുന്ന പ്രധാന മേഖലകള്‍ 

  • സര്‍ക്കാര്‍ ഉത്തരവുകള്‍, SROs

  • അവകാശസര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി അതിര്‍ത്തി നിര്‍ണയം, ഏറ്റെടുക്കല്‍, ന്യായവില,നഷ്ടപരിഹാരം

  • നിയമസഭാതിരഞ്ഞെടുപ്പ്, മന്ത്രിസഭ, ഓര്‍ഡിനന്‍സുകള്‍, ബില്ലുകള്‍ . . . .
  • തദ്ദേശസ്വയംഭരണം  
  • സെലക്റ്റ് ലിസ്റ്റ്, സ്ഥാനകയറ്റം
  • PSC വിജ്ഞാപനം, റാങ്ക് ലിസ്റ്റ് . . . .
  • സര്‍വ്വകലാശാല  
  • ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ 

വെബ് സൈറ്റ് താഴെ കൊടുത്ത ലിങ്കിലൂടെ ലഭ്യമാകുന്നതാണ്.

http://103.251.43.202/gazette/index.php

Rare Books Online (http://103.251.43.202/rarebooks/index.php)

 

3) സാഹിത്യ അക്കാദമി ലൈബ്രറി (https://sahitya-akademi.gov.in/library/digital_library.jsp)

മലയാളഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രമാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. മറ്റെങ്ങും ലഭ്യമല്ലാത്ത അമൂല്യമായ ഗ്രന്ഥശേഖരം തന്നെ ഈ ലൈബ്രറിയിൽ ലഭ്യമാണ്. കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളും  മലയാളഭാഷാസാഹിത്യം, സംസ്‌കാരപഠനം എന്നിവയുടെ ഗവേഷണകേന്ദ്രമായി അംഗീകരിച്ചിട്ടുള്ള അക്കാദമി ലൈബ്രറി മലയാളത്തിൽ ഗവേഷണം നടത്തുന്ന വരുടെ ആശ്രയകേന്ദ്രമാണ്. കേരളത്തിന കത്തുനിന്നും പുറത്തുനിന്നും നിരവധി ഗവേഷകർ, പ്രൊഫസർമാർ, അധ്യാപകർ, പത്രം, ദൂരദർശൻ, റേഡിയോ, സ്വകാര്യ ചാനലുകൾ തുടങ്ങിയവയിലെ മാധ്യമ പ്രവർത്തകർ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങി സാധാരണ ഗ്രാമീണർ വരെ റഫറൻസിനായി അക്കാദമി ലൈബ്രറിയിൽ ദിവസേന വന്നു കൊണ്ടിരിക്കുന്നു.

അക്കാദമി ലൈബ്രറിയിൽ ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ഇതിൽ ജനറൽ വിഭാഗത്തിൽ 1,28,000 ന് മുകളിൽ പുസ്തകങ്ങൾ വാങ്ങിയതും സൗജന്യമായി ലഭിച്ചതുമുണ്ട്. ആനുകാലികങ്ങളുടെ 15,000ത്തോളം ബൗണ്ട് വാല്യങ്ങൾ അപ്പൻ തമ്പുരാൻ സ്മാരക ആനുകാലിക ലൈബ്രറിയിൽ ലഭ്യമാണ്. മലയാളപുസ്തകങ്ങൾ 62 വിഷയങ്ങളായിട്ടാണ് വർഗ്ഗീകരണം നടത്തിയിരിക്കുന്നത്. അക്കാദമി ലൈബ്രറിയ്ക്ക് മാത്രമായുള്ള വർഗ്ഗീകരണമാണ് ഇവിടെ ഉപയോഗിച്ചുവരുന്നത്. 17 ദിനപത്രങ്ങളും 180-ഓളം ആനുകാലികങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്. 

അക്കാദമി ലൈബ്രറിയിലെ ജനറൽ വിഭാഗത്തിനുപുറമെ പ്രത്യേക ശേഖരങ്ങളായ രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശേഖരം, കൃഷ്ണകല്യാണി ശേഖരം, കെ.സുകുമാരൻ മെമ്മോറിയൽ ശേഖരം, വിലാസിനി ശേഖരം, മലയാളഭാഷാ പരിഷ്‌കരണകമ്മിറ്റിശേഖരം, പ്രൊഫ.വി.അരവിന്ദാക്ഷൻ ശേഖരം തുടങ്ങിയവയിലായി 20,000-ത്തോളം പുസ്തകങ്ങളു മുണ്ട്. താളിയോല ഗ്രന്ഥങ്ങൾ, മൈക്രോഫിലിം റോളുകൾ, ഓഡിയോ-വീഡിയോ കാസറ്റുകൾ, ഫോട്ടോ സി.ഡി.കൾ മുതലായവയും ലൈബ്രറിയിൽ ലഭ്യമാണ്.

വെബ് സൈറ്റ് താഴെ കൊടുത്ത ലിങ്കിലൂടെ ലഭ്യമാകുന്നതാണ്

https://sahitya-akademi.gov.in/library/digital_library.jsp

 

Library
  • LIBRARY CATALOGUE