കാഴ്ചപ്പാടും ദൌത്യവും
നാദാപുരം ഗ്രാമപഞ്ചായത്ത്
ഗുണമേന്മാനയം
നാദാപുരം ഗ്രാമപഞ്ചായത്തിന്‍റെ സമഗ്രവികസനം മുന്‍നിര്‍ത്തി പഞ്ചായത്ത് ഭരണസമിതിയുമായി ചേര്‍ന്ന്, ജനങ്ങളുടെ ക്ഷേമ ആരോഗ്യ വിദ്യാഭ്യാസ വികസന പദ്ധതികള്‍ ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശങ്ങളും പൌരാവകാശ രേഖയുമനുസരിച്ച് സമയബന്ധിതമായി ജനങ്ങളില്‍ എത്തിക്കുവാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതാണ്. പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളിലൂടെ ജീവനക്കാരുടെ സഹകരണത്തോടെ ഈ ലക്ഷ്യം ഞങ്ങള്‍ നിറവേറ്റുന്നതാണ്.
നാദാപുരം ഗ്രാമപഞ്ചായത്ത്
ഗുണമേന്മ ലക്ഷ്യങ്ങള്‍
പൌരാവകാശ പ്രകാരമുളള സേവനങ്ങള്‍ പഞ്ചായത്ത് നിശ്ചയിച്ചിട്ടു ളള സമയ പരിധിക്കുളളില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഭരണസമിതി അംഗീകരിച്ച വികസന പദ്ധതികളെല്ലാം സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് പൂര്‍ത്തിയാക്കുക. വിവിധ ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്കെല്ലാം നല്‍കിയെന്ന് ഉറപ്പാക്കുക. പഞ്ചായത്തിന് സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് പ്രകാരം ലഭിക്കേണ്ട നികുതികളുടെ 100% വും സാമ്പത്തിക വര്‍ഷാവസാനത്തിനു മുമ്പ് പിരിച്ചെടുക്കുക.