2025-26 ബഡ്ജറ്റ് റിപ്പോര്‍ട്ട്
2025-26 വര്‍ഷത്തേക്ക് തയ്യാറാക്കിയ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് അവതരണ യോഗത്തില്‍ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് കുമാരി അഖില മര്യാട്ട് ബജറ്റ് അവതരിപ്പിച്ചു. പ്രതീക്ഷിത നികുതി നികുതിയേതര ഫണ്ടുകളും, കേന്ദ്രാവിഷ്കൃത ഫണ്ടുകളും മറ്റ് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകളും ബജറ്റ് വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന ബജറ്റ് വിഹിതം കൂടി ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുവാനും തീരുമാനിച്ചു. 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നിര്‍ദ്ദേശ പ്രകാരം തുക വകയിരുത്തിയിട്ടുണ്ട്.