2025-26 വാര്ഷിക പദ്ധതി
1992-ൽ പാർലമെന്റ് പാസാക്കിയ 73-ഉം 74-ഉം ഭരണഘടനാ ഭേദഗതികൾ, തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭരണ സമിതികൾക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് പഞ്ചായത്ത് രാജ് നിയമം നടപ്പിലാക്കാൻ കാരണമായി. അങ്ങനെ "അധികാരം ജനങ്ങളിലേക്ക്" എന്ന ആശയം യാഥാർത്ഥ്യമായി. അധികാര വികേന്ദ്രീകരണാസൂത്രണത്തിലൂടെയും 12-ഉം 13-ഉം പഞ്ചവത്സര പദ്ധതികൾ പൂർത്തിയാക്കിയ ശേഷവും, നാദാപുരം ഗ്രാമപഞ്ചായത്ത് വികസനത്തിന്റെ പടവുകൾ കയറി പുരോഗതിയുടെ ഒരു ഘട്ടം പിന്നിടുകയാണ്. കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങളിലൂടെ, ആസൂത്രണത്തിന്റെ ചിട്ടകൾ പാലിക്കുന്നതിനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമുള്ള ശേഷി ഞങ്ങൾ കൈവരിച്ചിട്ടുണ്ട്. പുരോഗതിയുടെ രാജപാതയിലൂടെ ഈ പഞ്ചായത്തിനെ മുന്നോട്ട് നയിക്കുന്നതിനായി നിരവധി പദ്ധതികൾ പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് നാദാപുരം, കല്ലാച്ചി ടൗണുകളുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യജനകമാണ്. കാര്യക്ഷമമായ ഉൽപാദന വർദ്ധനവിലൂടെയും നീതിപൂർവകമായ വിതരണത്തിലൂടെയും ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായി ഉയർത്തുക എന്നതാണ് വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സാമൂഹിക പ്രക്രിയയിൽ ഊന്നിക്കൊണ്ട് ആരംഭിച്ച ആസൂത്രണ പദ്ധതികൾ 10 വർഷം പിന്നിടുമ്പോൾ, കാർഷിക മേഖലയിൽ അഭിമാനകരമായ ഗുണഫലങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിത്തും വളവും നടീൽ വസ്തുക്കളും സൗജന്യമായി നൽകിയത് കർഷകർക്ക് സഹായകമായി. തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് വ്യാപിപ്പിച്ചത് കർഷകർക്ക് വലിയ ആശ്വാസമായി. ഗൃഹാങ്കണ പച്ചക്കറി പദ്ധതിയുടെ ഫലമായി പച്ചക്കറി ഉൽപാദനത്തിൽ വർദ്ധനവുണ്ടാക്കാൻ കഴിഞ്ഞു. പഞ്ചവത്സര പദ്ധതി കാലയളവിൽ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു. കഴിഞ്ഞ പദ്ധതി വർഷങ്ങളിൽ സേവന മേഖലയിൽ ഭവന നിർമ്മാണം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.
ഭവനരഹിതരായ മിക്ക കുടുംബങ്ങൾക്കും വിവിധ ഭവന പദ്ധതികളിൽപ്പെടുത്തി വീട് നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്. അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. പൗരന്മാർക്ക് സമയബന്ധിതവും കാര്യക്ഷമവുമായ സേവനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി, ടെക്ക് അന്തിമ പദ്ധതി രേഖ 2025-26 സ്ക്രീൻ, മൊബൈൽ ആപ്പ് തുടങ്ങിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ആയതിൻ്റെ ഫലമായി പഞ്ചായത്തിന് ISO 9001:2015 സർട്ടിഫിക്കേഷനും ലഭിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ നികുതി, നികുതിയേതര വരുമാനം 100% പിരിവ് ലക്ഷ്യം കൈവരിച്ചത് എടുത്തുപറയേണ്ട നേട്ടമാണ്.
പഞ്ചായത്ത് ഓഫീസിന് വിട്ടുകിട്ടിയ മുഴുവൻ സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾ പണിയാൻ കഴിഞ്ഞതും കഴിഞ്ഞ പദ്ധതി കാലത്താണ്. കഴിഞ്ഞ പദ്ധതി കാലയളവിൽ പട്ടികജാതി ക്ഷേമത്തിനായി നിരവധി വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതിൻ്റെ ഫലമായി സാമൂഹ്യ സാമ്പത്തിക രംഗത്ത് പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഈ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ കഴിഞ്ഞു. ഭവന നിർമ്മാണം, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, വിവാഹ ധനസഹായം, തൊഴിലും വരുമാനവും വർദ്ധിപ്പിക്കാൻ ഉതകുന്ന പദ്ധതികൾ എന്നിവ വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മഴക്കെടുതി, പ്രളയം, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മാപ്പ് ചെയ്യുകയും ഇങ്ങനെയുള്ള ഓരോ പ്രദേശത്തിൻ്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കാക്കി തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും വേണം.
കഴിഞ്ഞ പഞ്ചവത്സര പദ്ധതികൊണ്ട് വിവിധ മേഖലകളിൽ പഞ്ചായത്തിനുണ്ടായ നേട്ടങ്ങൾ നിലനിർത്തുകയും പോരായ്മകൾ പരിഹരിച്ച് പഞ്ചായത്തിന്റെ സ്ഥിരമായ വളർച്ച മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് 2022-23 വാർഷിക പദ്ധതി ലക്ഷ്യമിടുന്നു. എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വികസന സംസ്കാരം വളർത്തിക്കൊണ്ടുവരണം. അധികാര വികേന്ദ്രീകരണവും ആസൂത്രണവും വിജയകരമായി നടപ്പിലാകണമെങ്കിൽ ഗ്രാമപഞ്ചായത്ത് ഭരണ സംവിധാനത്തോടൊപ്പം പൊതു സമൂഹത്തിന്റെ ഇടപെടലുകളും ആവശ്യമാണ്. ശാശ്വത സമാധാനത്തിലൂടെ നാടിന്റെ സർവ്വോന്മുഖമായ പുരോഗതിക്ക് വേണ്ടി ജാതി-മത-വർണ്ണ-വർഗ്ഗ ചിന്തകൾക്കതീതമായി ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ഈ 2025-26-ലെ അന്തിമ പദ്ധതി രേഖ സവിനയം സമർപ്പിക്കുന്നു.